Sunday, August 2, 2020
Sunday, July 12, 2020
പോക്കറ്റിലെത്തുമോ ഹെലികോപ്റ്റർമണി!
കോവിഡ് സാമ്പത്തികമേഖലയിൽ ഏൽപ്പിച്ച ആഘാതം ചില്ലറയല്ല .ഇന്ത്യയിലും വിവിധ രാജ്യങ്ങളിലും മാന്ദ്യം മുറുകുകയാണ്
. ഇന്ത്യയിൽ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 10 ശതമാനം കോവിഡ് പാക്കേജായി പ്രഖ്യാപിച്ചുകഴിഞ്ഞു ഇതിനിടയിലാണ് സാമ്പത്തിക ആഘാതംകുറയ്ക്കാനുള്ള പദ്ധതികളെപ്പറ്റി പറയുന്നതിനിടയിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു 'ഹെലികോപ്റ്റർ മണി' എന്ന പരമാർശം നടത്തുന്നത്. സാമ്പത്തിക ആഘാതത്തിന് പരിഹാരമായാണ് റിസർവ് ബാങ്കിനോട് റാവുവിന്റെ ശുപാർശ. ഹെലികോപ്റ്റർമണി എന്നാൽ, ജനങ്ങളിലേക്ക് പണം വിതരണം ചെയ്യുന്നതിനെയാണ് ഉദ്ദേശിക്കുന്നത്. പണപ്പെരുപ്പം തടഞ്ഞുനിർത്താനും സമ്പദ്വ്യവസ്ഥ തകർച്ചയിൽ നിന്നും കാരകേറാനുമാണ് ഇത്തരം പുനരുദ്ധാരണ പ്രവർത്തികൾ ആവിഷ്കരിക്കുന്നത്. അമേരിക്കൻ സാമ്പത്തികവിദഗ്ധനായ മിൽട്ടൺ വിൽഫ്രെഡ്മാനാണ് ഈ പേരിന് പിന്നിൽ.തിരിച്ചടവില്ലാത്ത പണത്തിലൂടെ സാമ്പത്തികസ്ഥിതി നിയന്ത്രിക്കാം എന്നതാണ് ഹെലികോപ്റ്റർമണിയുടെ പ്രത്യേകത. ഇ ആശയം പണപ്പെരുപ്പം ഉണ്ടാകാൻ സാധ്യതകൽപ്പിക്കുന്ന ഒന്നാണെന്ന് വിദഗ്ധാഭിപ്രായം.
Saturday, July 11, 2020
ദത്തെടുക്കാം മൃഗങ്ങളെ
ലോക്ക്ഡൗൺ കാലത്ത് പലായനത്തിന്റെ ദയനീയത ഇന്ത്യയുടെ ഹൃദയം തകർത്ത സംഭവമാണ് .പെട്ടന്നുണ്ടായ വൈറസ് ബാധയും ലോക്ക്ഡൗണും വലിയ മാറ്റങ്ങളാണ് പൊതുജീവിതത്തിൽ ഉണ്ടാക്കിയത് .വരുമാനം നിലച്ചതോടെ പലായനം ആരംഭിച്ച മനുഷ്യരെപ്പോലെ പ്രതിസന്ധി മൃഗങ്ങളും നേരിട്ടു .കാട്ടിലെ മൃഗങ്ങൾ മനുഷ്യശല്യമില്ലാതെ വിഹരിച്ചപ്പോൾ മൃഗശാലകളിലെയും സംരക്ഷണകേന്ദ്രത്തിലെയും മൃഗങ്ങളുടെ സ്ഥിതി അതായിരുന്നില്ല .ലോക്ക്ഡൗൺ കാലത്ത് വലിയ പ്രതിസന്ധി നേരിട്ട ഇത്തരം കേന്ദ്രത്തിലൊന്നിൽ നടപ്പിലാക്കുന്ന ശ്രദ്ധയമായ പരിപാടിയാണ് അനിമൽ അഡോപ്ഷൻ പ്രോഗ്രാം
Subscribe to:
Posts (Atom)